ബാലുശ്ശേരിയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖില്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. ഡി.വൈ.എഫ്.ഐ വട്ടക്കൊരു യൂനിറ്റ് സെക്രട്ടറിയായിരുന്നു.

ചൊവ്വാഴ്ച്ചയാണ് അപകടം നടന്നത്. ബൈക്കില്‍ സഞ്ചരിക്കവെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരില്‍ വെച്ച് ലോറി സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്നു പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിഷ്ണുപ്രിയക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്ർമോട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

[miid3]