തോടന്നൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു


തോടന്നൂര്‍: ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കുഞ്ഞിക്കണ്ടിയില്‍ സനല്‍കുമാര്‍(32) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആശാരിപ്പണിക്കാരനാണ് മരിച്ച സനല്‍. ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക് വയറില്‍ നിന്നും ഷോക്കടിക്കുകയായിരുന്നു.

അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: ശാന്ത. ഭാര്യ: അനോന. ഒരു വയസുള്ള മകളുണ്ട്. സഹോദരി: സജിന. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് തോടന്നൂരിലെ വീട്ടുവളപ്പിൽ.