കണ്ണൂരിൽ വെള്ളക്കെട്ടിൽ യുവാവിൻ്റെ മൃതദേഹം


കണ്ണൂർ: ചാലയിൽ യുവാവിനെ വെളളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാല കിഴക്കേക്കരയിലെ സുധീഷാണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചാല തോടിനോട് ചേർന്ന ചതുപ്പിലെ വെളളക്കെട്ടിൽ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വീണതെന്നാണ് നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.