എം.ഡി.എം.എ യുമായി യുവാവ് ആവളയിൽ; കയ്യോടെ പിടികൂടി എക്സെെസിനെ ഏൽപ്പിച്ച് നാട്ടുകാർ


ആവള: എം.ഡി.എം.എ യുമായി യുവാവ് ആവളയിൽ പിടിയിൽ. ഉള്ളിയേരി 19 അരിമ്പ മലയില്‍ അബിനാണ് (26) പിടിയിലായത്. ഇയാളിൽ നിന്ന് 280 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

എം.ഡി.എം.എ യുമായി ആവളയിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് എക്സെെസിൽ വിവരം അറിയിച്ചു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. സുധീര്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവളയില്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്തു. യുവാവ് ഉപയോ​ഗിച്ച വാഹനവും എക്സെെസ് കസ്റ്റഡിയിൽ എടുത്തു.

Summary: young man arrested with mdma in avala