കുഞ്ഞിപ്പള്ളി ചിറയിൽപീടികയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ


കുഞ്ഞിപ്പള്ളി: ചിറയിൽപീടികയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ചൊക്ളി ഒളവിലം സ്വദേശി വൈശമ്പ്രത്തെ സി എച്ച് ഷംസീറാണ് പിടിയിലായത്.

ചോമ്പാല പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി ഷംസീർ പിടിയിലാകുന്നത്. ഇയാൾ കഞ്ചാവ് കടത്താൻ ശ്രമിച്ച കാർ പോലിസ് കസ്റ്റഡിയിലെടുത്തു. ചോമ്പാല എസ് എച്ച് ഒ – ബി കെ സിജുവിൻ്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.

Description: Young man arrested with ganja in Kunjipalli Chirayilpeethika