കണ്ണൂരിൽ വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു; വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുക്കാനിടയായ ആ​ഘോഷത്തിന്റെ വീഡിയോ കാണാം


കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വഴിയാത്രക്കാരാണ് സാഹസിക യാത്രയുടെ വീഡിയോ പകർത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തിരുന്നു.

കോഴിക്കോട് ഫറൂഖ് കോളേജിന് പിന്നാലെയാണ് കണ്ണൂരിലും വിദ്യാർത്ഥികളുടെ അതിര് വിട്ട ഓണാഘോഷം. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. ഓണാഘോഷ പരിപാടിക്കിടെയാണ് പെൺകുട്ടികളും ആൺകുട്ടികളുമടങ്ങുന്ന സംഘം കാറിന് മുകളിലും ഡോറിലും ഇരുന്ന് സാഹസിക യാത്ര നടത്തിയത്.