തലയിലും കഴുത്തിലുമുള്‍പ്പെടെ ശരീരത്തില്‍ നിരവധി വെട്ടുകള്‍; നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ചത് പ്രണയനൈരാശ്യത്തെ തുടര്‍ന്നെന്ന് യുവാവ് പറഞ്ഞതായി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


നാദാപുരം: നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ചത് പ്രണയനൈരാശ്യത്തെ തുടര്‍ന്നാണെന്ന് അക്രമിയായ യുവാവ് പറഞ്ഞതായി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നാദാപുരം പേരോട് സ്വദേശി നഹീമയെ (20) ആണ് സുഹൃത്തായ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചത്. മൊകേരി സ്വദേശി റഫ്നാസ് ആക്രമിച്ചത്.

നാദാപുരം പേരാേടിന് സമീപത്ത് വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് സംഭവം. പുറകില്‍ നിന്ന് റഫ്‌നാസ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്കും, പുറകിലും കഴുത്തിനും കാലിനുമുള്‍പ്പെടെ ശരിരത്തില്‍ നിരവധി വേട്ടേറ്റിറ്റുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവതിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണ ശേഷം കൈ ഞരമ്പ് മുറിച്ച് റഫ്‌നാസ് ആത്മഹത്യ ശ്രമിച്ചു. യുവാവിനെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.