ശാരീരികവും മാനസികവുമായ ഉണര്‍വിന് യോഗ; നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ യോഗാ ക്ലബിന് തുടക്കം
നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ യോഗാ ക്ലബിന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ വാര്‍ഡുകളിലും യോഗ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡണ്ട് അറിയിച്ചു.
ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒമ്പതാമത് ആയുര്‍വേദ ദിനവും പഞ്ചായത്തില്‍ വെച്ച് ആചരിച്ചു.
കണ്ണിന്റെ ആരോഗ്യത്തിന് യോഗ എന്ന വിഷയത്തില്‍ ഡോക്ടര്‍ അഞ്ചുവും സ്ത്രീകളുടെ ആരോഗ്യത്തിന് യോഗ എന്ന വിഷയത്തില്‍ ഡോക്ടര്‍ രമ്യയും ക്ലാസ് നയിച്ചു. യോഗ പരിശീലകന്‍ ഷിഖിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് യോഗ പരിശീലനവും നടത്തി.

നൊച്ചാട് ഹൈസ്‌കൂള്‍ യോഗ ക്ലബ് വിദ്യാര്‍ത്ഥികള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജീവനക്കാരുടെ യോഗാ ഡാന്‍സ് പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.
വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനാ വൈശാഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി, വാര്‍ഡ് മെമ്പര്‍ സനിലചെറുവറ്റ, ഡോക്ടര്‍ പ്രിയേന്ദു ,എച്ച്.എം.സി അംഗം പ്രകാശ്, നൊച്ചാട് ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ യൂസഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കൃഷ്ണകുമാര്‍ സ്വാഗതവും ഡോക്ടര്‍ റീന നന്ദിയും രേഖപ്പെടുത്തി.