ഇന്നലെ കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും കുതിച്ചുയർന്നു; റെക്കോഡിടുമോയെന്ന ആശങ്കയിൽ സ്വർണാഭരണ പ്രേമികളും വ്യാപാരികളും


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. സ്വർണം റെക്കോഡ് കുറിക്കുമോയെന്ന ആശങ്കയിലാണ് സ്വർണാഭരണ പ്രേമികളും വ്യാപാരികളും. പവന് ഇന്ന് 80 രൂപയാണ് കൂടിയത്. ഒരു പവന് 58,720 രൂപയായി.

ഒരു ​ഗ്രാമിന് 10 രൂപാ കൂടി 7340 രൂപയുമായി. തുടർച്ചയായ വർധനയ്ക്ക് ശേഷം ഇന്നലെ സ്വർണ വില കുറഞ്ഞിരുന്നു. ഇന്നലെ 58640 രൂപയിലായിരുന്നു വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വില 80253 രൂപയാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്‌പോട് ഗോൾഡിന് ട്രോയ് ഔൺസിനു 2,675.57 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന സവിശേഷതയാണ് സ്വർണവിലയിൽ കുതിപ്പ് സൃഷ്ടിക്കുന്നത്. ഡോളർ മൂല്യം കുതിക്കുമ്പോഴും സ്വർണ വില വീഴാതിരിക്കുന്നതിന് കാരണം ഇതാണ്.

Description: Yesterday’s low gold prices bounced back today