തുലാവര്‍ഷവും ചക്രവാതച്ചുഴിയും; ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത, കോഴിക്കോട് ‌ഉൾപ്പടെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെ സ്വാധീനവുമുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തുലാവര്‍ഷം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചക്രവാതച്ചുഴികൂടി വന്നാല്‍ കൂടിയ അളവില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള സാധ്യത മുന്നില്‍ കണ്ട് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തമിഴ്നാടിന്റെ തെക്കൻ തീരത്തോട് ചേര്‍ന്ന് , തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ നിലവിലുണ്ട്. ഇതിന്റെ സ്വാധീനം ഉള്ളതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യതയുണ്ട്.

Summary: Yellow alert in twelve districts including Kozhikode