പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌റേ യന്ത്രം നിലച്ചു; ഒരുമാസത്തിലേറെയായിട്ടും പകരം സംവിധാനമായില്ല
പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്തിക്കാത്തത് സാധാരണക്കാരായ രോഗികളെ വലക്കുന്നു. എക്‌സ്‌റേയെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവിടെയെത്തുന്ന രോഗികള്‍.
ഒരുമാസത്തിലേറെയായി ഈ സ്ഥിതിയാണ്. എക്‌സ്‌റേ യന്ത്രം തകരാറിലായതാണ് യൂണിറ്റ് പ്രവര്‍ത്തിക്കാത്തതിന് കാരണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പുതിയ യന്ത്രം വാങ്ങേണ്ടതുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സ്‌റേ യന്ത്രത്തിന് ഏഴുമുതല്‍ പത്തുലക്ഷം രൂപവരെ ചെലവുവരും. ഫണ്ടിന്റെ പ്രശ്‌നമില്ലെന്നും നടപടിക്രമങ്ങളുടെ കാലതാമസമാണുള്ളതെന്നുമാണ് സൂപ്രണ്ട് പറയുന്നത്.