‘അമിതാധികാരപ്രവണതകളോട് വിയോജിക്കുന്ന ജനാധിപത്യമാണ് എം.ടിയുടെ രാഷ്ട്രീയം’; എം.ടിയുടെ ഓര്‍മകളില്‍ എഴുത്തുകാരൻ എൻ.ഇ. സുധീർ
ഓർക്കാട്ടേരി: എല്ലാതരം അമിതാധികാരപ്രവണതകളോടും ഏകാധിപത്യമനോഭാവങ്ങളോടും വിയോജിക്കുന്ന ജനാധിപത്യമായിരുന്നു എം.ടി. എക്കാലവും ഉയർത്തിപ്പിടിച്ച രാഷ്ട്രീയമെന്ന് എഴുത്തുകാരൻ എൻ.ഇ സുധീർ പറഞ്ഞു. ടി.പി ചന്ദ്രശേഖരൻ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കഥ പെയ്ത കാലത്തിന്റെ സർഗധന്യസ്മൃതികളിൽ എം.ടി’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ‘കാലത്തിന്റെ ചലച്ചിത്ര ഭാവനകൾ’ എന്ന വിഷയത്തിൽ കെ.ടി ദിനേശും, ‘എം.ടി കാലം ദേശം ആഖ്യാനം’ എന്ന വിഷയത്തിൽ ആർ.ഷിജുവും സംസാരിച്ചു. ഗീതാ മോഹൻ അധ്യക്ഷത വഹിച്ചു.

കെ.പി. പവിത്രൻ, കെ.ടി വിബിലേഷ് എന്നിവർ സംസാരിച്ചു. ഓർക്കാട്ടേരി ടി.പി. ഭവൻ അങ്കണത്തിൽ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
Description: Writer N.E. Sudhir in the memories of M.T