നാടകങ്ങള്‍ ഇനിയും ജീവിക്കും നാടകരചയിതാവ് ഓര്‍മ്മകളിലും: മേപ്പയ്യൂരിന്റെ കലാ- സാംസ്‌കാരിക രംഗത്ത് അടയാളപ്പെടുത്തിയ വ്യക്തിയും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുരേഷ് മേപ്പയൂരിന് വിട


മേപ്പയൂര്‍: മേപ്പയ്യൂരിന്റെ കലാ- സാംസ്‌കാരിക രംഗത്ത് അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു സുരേഷ് മേപ്പയ്യൂര്‍. ഇന്ന് രാവിലെയായിരുന്നു എഴുത്തുകാരനും നാടക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുരേഷ് മേപ്പയൂര്‍ അന്തരിച്ചത്.

സംവിധായകന്‍, നടന്‍, കവി, ഗാനരചയിതാവ്, ലേഖകന്‍, പ്രഭാഷകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സുരേഷ് മേപ്പയ്യൂരെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട സുഹൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വള്ളില്‍ പ്രഭാകരന്‍ പറഞ്ഞു.

വടകര വരദ മുതല്‍ തിരുവനന്തപുരം സ്വദേശാഭിമാനി തിയറ്റേഴ്‌സ് വരെയുള്ള നിരവധി പ്രഫഷനല്‍ സമിതികള്‍ക്കുവേണ്ടി നാടകരചന നിര്‍വഹിച്ചിട്ടുണ്ട്. കാവൂട്ട്, അശോകചക്രം, കൃഷിക്കാരന്‍, തോറ്റവന്റെ ഉത്തരങ്ങള്‍, കാലടിപ്പാടുകള്‍, നഷ്ടപ്പെട്ട നീലാമ്പരി തുടങ്ങി എട്ടോളം നാടകങ്ങള്‍ പുസ്തകങ്ങളായിട്ടുണ്ട്.

ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരത്തിനും സുരേഷ് മേപ്പയൂര്‍ അര്‍ഹനായിരുന്നു. അദ്ദേഹത്തിന്റെ ‘പെണ്‍ചൂത്’ എന്ന നാടക പുസ്തകമാണ് അവാര്‍ഡിനര്‍ഹമായത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സയിരിക്കുകയാണ് മരണം സംഭവിച്ചത്. അര്‍ഭുത ബാധിതനായിരുന്ന ഇദ്ദേഹം രോഗത്തില്‍ നിന്നും മുക്തി നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വയറു വേദനയെ തുടര്‍ന്ന്‌ വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

ഭാര്യ: പുഷ്പ. മക്കള്‍: അശ്വതി, അളക. മരുമകന്‍: രാഹുല്‍(ആവള).

ശവസംസ്‌കാര ചടങ്ങില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. വൈകീട്ട് അഞ്ച് മണിക്ക് മേപ്പയ്യൂര്‍ ടൗണില്‍ അനുശോചന യോഗം സംഘടിപ്പിക്കും.

summery: writer and theater and cultural activist suresh meppayyur passed away, a person who made a mark in the field of art and culture