മാതാപിതാക്കൾ അടുത്തില്ലാത്ത സമയം കുട്ടികൾ യൂട്യൂബിൽ എന്താണ് കാണുന്നതെന്ന ആശങ്കയുണ്ടോ?; ഇനി കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാം, പുതിയ ഫീച്ചറുമായി യൂട്യൂബ്
ഇന്നത്തെ കാലത്ത് കുട്ടികളുടെ ഫോണിനുള്ളിലെ ലോകത്താണ്. അവർക്ക് ചെറുപ്രായത്തിലെ സോഷ്യൽ മീഡിയ ആപ്പുകൾ കൈകാര്യം ചെയ്യാനറിയാം, എന്നാൽ ഇടയ്ക്ക് കുട്ടികൾ അവയെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം പലപ്പോഴും ചില മാതാപിതാക്കൾക്ക് എങ്കിലും ഉണ്ടാകാറുണ്ട്.
ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാം. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടേതുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഇതിലൂടെ കുട്ടികളുടെ സെർച്ച് ഹിസ്റ്ററി, വീഡിയോ അപ്ലോഡുകൾ, കമന്റുകൾ എന്നിവയുടെയെല്ലാം വിവരങ്ങൾ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നോട്ടിഫിക്കേഷൻ ആയെത്തും.
ചെറിയ കുട്ടികൾക്ക് വേണ്ട കണ്ടെന്റ് മോഡുലേഷൻ യൂട്യൂബ് മുൻപേ നടപ്പിൽ വരുത്തിയതാണ്, എന്നാൽ ഈ ഫീച്ചറിലൂടെ ടീനേജ് വിഭാഗത്തിലുള്ള കുട്ടികളുടെയും ‘വിർച്വൽ നല്ലനടപ്പ്’ ഉറപ്പുവരുത്തുകയാണ് യൂട്യൂബ്. ‘ടീനേജ്’ യുവതീയുവാക്കളുമായി നിരന്തരം സംവദിക്കുന്ന നിരവധി വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് യൂട്യൂബ് ഇത്തരം ഒരു തീരുമാനമെടുത്തത്.
Description: Worried about what kids watch on YouTube when parents aren’t around?; Now you can know your children’s YouTube activity instantly, YouTube with a new feature