ബോധവല്‍ക്കരണ ക്ലാസും പ്രശ്‌നോത്തരിയും; വിപുലമായ പരിപാടികളോടെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ലോക ക്ഷയരോഗ ദിനാചരണം


പേരാമ്പ്ര: ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത്.പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോ.സബീഷ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശരത് കുമാര്‍ സ്വാഗതം പറഞ്ഞു. ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍. കുടുംബശ്രീ, സി.ഡി.എസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത് ആശംസ നേര്‍ന്നു .

ഡോ:സബീഷ് ക്ഷയരോഗത്തെപ്പറ്റി ബോധവല്‍ക്കരണ ക്ലാസും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. നിഷ കെ.പി. ആശ ബിന്ദു ടീച്ചര്‍, സുശീല ആശ എന്നിവര്‍ പ്രശ്‌നോത്തരിയില്‍ വിജയികളായി വി.ഒ. അബ്ദുള്‍ അസീസ് നന്ദി പറഞ്ഞു.

Description: World Tuberculosis Day celebration by Perambra Grama Panchayat