വരും തലമുറക്ക് കൂടി ഈ ഭൂമിയെ മാറ്റിവെക്കാം; ചങ്ങരോത്ത് എംയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി


ചങ്ങരോത്ത് : ചങ്ങരോത്ത് എംയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ ക്ലാസ് പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരിലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.വി നജ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ ഉദ്ഘാടനം ഫോറസ്റ്റ് ഓഫീസർ നിർവഹിച്ചു. മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കാൻ കഴിയുമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പരിസ്ഥിതി മലിനീകരണത്തിന് മുഖ്യ കാരണമെന്നും ഹരിലാൽ പറഞ്ഞു . വരും തലമുറക്ക് കൂടി ഈ ഭൂമിയെ മാറ്റിവെക്കാനുള്ള സംരംഭത്തിൽ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളും പങ്കാളികളാകണമെന്ന് അദ്ദേഹം ഉപദേശിച്ചു. പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരും ഒത്തുചേർന്നുള്ള പ്രവർത്തനം നടത്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.എം അബ്ദുൽ അസീസ് , വി.എം ബാബു , കെ.എൻ സനില കുമാരി, കെ ഹസീന, എസ് സുനന്ദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ എസ് ആർ ജി കൺവീനർ കെ റഷീദ് സ്വാഗതവും എം.കെ യൂസഫ് നന്ദിയും പറഞ്ഞു.