ലോക ഭിന്നശേഷി ദിനം; കൂത്താളി ഗ്രാമപഞ്ചായത്തില്‍ ആഘോഷമായി ഭിന്നശേഷി കലോത്സവം


കൂത്താളി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കൂത്താളി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ ആരംഭിച്ച പരിപാടി വൈകീട്ട് മൂന്നുമണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ അവസാനിച്ചു.

സമാപന സമ്മേളനം ഭിന്നശേഷി കോര്‍പ്പറേഷന്‍ അംഗം ഗിരീഷ് കീര്‍ത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. ശ്രീലങ്കയില്‍ വച്ച് സൈനിക സേവനത്തിനിടെ കാല്‍ നഷ്ടപ്പെട്ട വിമുക്തഭടന്‍ വി.എന്‍ രാജന്‍ ചടങ്ങില്‍ മുഖ്യതിഥിയായി.

വി.എം അനൂപകുമാര്‍ (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സി.എം സനാതനന്‍(ബ്ലോക്ക് അംഗം), വി. ഗോപി (ക്ഷേമകാര്യ സ്റ്റാഡിങ് കമ്മറ്റി ചെയര്‍മാന്‍), ടി. രാജശ്രീ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാഡിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍), കെ.പി. രാഗിത (ഗ്രാമപഞ്ചായത്ത് അംഗം), ഷീന(ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍), ഡോ.ദര്‍ശന്‍ കിടാവ്, കെ. നാരായണന്‍, എ.എം രാഘവന്‍, ഷിബു പുല്ലോട്ട്, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.ടി കുഞ്ഞമ്മദ്, എ. ബാലചന്ദ്രന്‍, കെ.എം ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

കെ.എം. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.കെ. ബാബു നന്ദി പറഞ്ഞു.