റെഡ് റിബണ്‍ ധരിച്ചും എഡ്‌സിനെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തിയും മേപ്പയ്യൂര്‍ കുടുംബരോഗ്യ കേന്ദ്രം; ലോക എയ്ഡ്‌സ് ദിനം നാടെങ്ങും വിവിധ പരിപാടികള്‍
മേപ്പയ്യൂര്‍: ലോക എയ്ഡ്സ് ദിനചാരത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. റെഡ് റിബണ്‍ ധരിക്കല്‍, എസ്.പി.സി സ്റ്റുഡന്റ്‌സിനുള്ള എയ്ഡ്‌സ് ദിന ബോാധവത്കരണ ക്ലാസ് എന്നിവ നടത്തി.
മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സി.പി സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ചന്ദ്രലേഖ, ജെ. എച്.ഐ ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.