ലോക എയ്ഡ്‌സ് ദിനം; ദീപം തെളിയിച്ചും തെരുവുനാടകമവതരിപ്പിച്ചും പേരാമ്പ്രയില്‍ എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണം


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ദീപം തെളിയിക്കലും റെഡ് റിബണ്‍ ധരിക്കലും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിഷ നിര്‍വ്വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.

എയ്ഡ്‌സിനെതിരെയുള്ള പ്രതിജ്ഞ ഹെഡ് നേഴ്‌സ് രതീബായി ചൊല്ലിക്കൊടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ സ്വാഗതം പറഞ്ഞു.

പേരാമ്പ്ര സി.കെ.ജി കോളെജ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണ തെരുവ് നാടകം അവതരിപ്പിച്ചു.

റെഡ് റിബണ്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പ്രത്യുഷ ടീച്ചര്‍, എന്‍.എസ്.എസ് യൂണിറ്റ് സെക്രട്ടറി നെസല ഷെറിന്‍, എച്ച്. ഐ ശരത് കുമാര്‍, അബ്ദുള്‍ അസീസ്, ഉഷകുമാരി, അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.