പഠനവൈകല്യങ്ങൾക്ക് പരിഹാര മാർഗം; പേരാമ്പ്ര വടക്കുമ്പാട് സെക്കന്ററി സ്കൂളിലെ ‘അമ്മ അറിയാൻ’ ശില്പശാല ശ്രദ്ധേയമായി
പേരാമ്പ്ര : പഠനവൈകല്യങ്ങൾക്ക് പരിഹാര മാർഗങ്ങൾ തേടി അമ്മമാരുടെ ഏകദിന ശിൽപശാല “അമ്മ അറിയാൻ ” വടക്കുമ്പാട് സെക്കന്ററി സ്കൂളിൽ നടന്നു. ശില്പശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദ പറേമ്മൽ ഉദ്ഘാടനം ചെയ്തു. ഉചിതമായ സമയത്ത് കൃത്യമായ മാർഗനിർദേശങ്ങൾ കൊടുക്കുകയാണെങ്കിൽ പഠന വൈകല്യമുള്ള കുട്ടികളെ അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാനും തരണം ചെയ്യുവാനും പ്രാപ്തരാക്കാം എന്നതാണ് ശില്പശാലയുടെ ലക്ഷ്യം.
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടേയും അമ്മമാർക്കും പരിശീലനം നല്കാനുതകുന്ന മൊഡൂളിന് ശില്പശാല രൂപം നൽകി. പ്രഥാനാദ്ധ്യാപകൻ വി അനിൽ അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസറും മാസ്റ്റർ ട്രെയിനറുമായ ബിജി സജീവൻ ശില്പശാലക്ക് നേതൃത്യം നല്കി. പി കെ രവിത , കെ പി മുരളികൃഷ്ണദാസ്, പി എം സുധീഷ്, ബിനില ദിനേഷ് , ഷിജി ബാബു , സ്വപ്ന ജയരാജ്, എസ് അനുവിന്ദ് എന്നിവർ സംസാരിച്ചു.
വയാനാ വൈകല്യം,രചനാ വൈകല്യം, ഗണിതശാസ്ത്ര വൈകല്യം, നാമവൈലും എന്നീ സെഷനുകളിലായി ചർച്ചകൾ നടന്നു. തെരെഞ്ഞെടുക്കപ്പെട്ട അമ്മമാർ ശില്പശാലയിൽ പങ്കെടുത്തു.