പുതുവര്‍ഷത്തില്‍ പുതിയ പദ്ധതികള്‍; 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു
മേപ്പയൂർ: പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.
വര്‍ക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ ആസൂത്രണ സമിതിയും പഞ്ചായത്ത് ഭരണസമിതിയും ചര്‍ച്ച ചെയ്ത് ഡിസംബർ 31 ന് നടക്കുന്ന പഞ്ചായത്തിന്റെ വികസന സെമിനാറിൽ അവതരിപ്പിക്കാന്‍ തീരുമാനമായി. ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം എ സുധാകരൻ പദ്ധതി വിശദീകരണം നടത്തി.
വൈസ് പ്രസിഡന്റ് എൻ.പി ശോഭ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനിൽ, വി.പി രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തംഗം റാബിയ എടത്ത് കണ്ടി തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ഗംഗാധരൻ സ്വാഗതവും വിജയൻ മാസ്റ്റർ ശ്രീനിലയം നന്ദിയും പറഞ്ഞു.