വിവിധ മേഖലകളിലെ പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു; തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിൽ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം
തോടന്നൂര്‍: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീലത.എം അധ്യക്ഷത വഹിച്ചു.
കില ഫാക്കല്‍റ്റി അംഗം മനോജ് കൊയപ്ര പദ്ധതി രൂപീകരണം സംബന്ധിച്ച് വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ക്കിഫിൽ.വി.പി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പെഴ്സന്മാരായ ശ്രീജ പുല്ലരൂർ ,വള്ളില്‍ ശാന്ത , നഷീദ ടീച്ചർ എന്നിവർ സംസാരിച്ചു.
വിവിധ വിഷയ മേഖലകളിലെ വര്‍ക്കിംഗ് ഗ്രൂപ്പുകൾ പ്രത്യേക യോഗം ചേര്‍ന്ന് അതാത് മേഖലകളിലെ പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. എക്സ്റ്റൻഷൻ ഓഫീസർ (പി ആന്റ് എം) പ്രശാന്ത് മണലില്‍ താഴ നന്ദി പറഞ്ഞു.
Summary: Working group general body meeting at Thodannur Block Panchayat