പണികൾ പുരോഗമിക്കുകയാണ്, വാഹനം പോകാനായി റോഡിന്റെ ഒരു വശം തുറന്ന് കൊടുത്തിട്ടുണ്ട് ; അരിക്കുളം സർവീസ് സഹകരണ ബാങ്കിന് സമീപം ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി റോഡ് തകർന്ന സംഭവത്തിൽ ഉടൻ പരിഹാരം


അരിക്കുളം: ‘കോഴിക്കോട് പ്രൊജക്റ്റ് ഡിവിഷൻ ചെയ്ത പ്രൊജക്റ്റ് ആയിരുന്നു ഇത്. കൊയിലാണ്ടി ഡിവിഷന് കൈമാറിയിട്ട് മൂന്ന് ദിവസങ്ങളെ ആയുള്ളൂ, അപ്പോഴാണ് ഈ പ്രശ്നം ഉണ്ടാവുന്നത്. പണികൾ പുരോഗമിക്കുകയാണ്, വാഹനം പോകാനായി റോഡിന്റെ ഒരു വശം തുറന്ന് കൊടുത്തിട്ടുണ്ട്.’ അരിക്കുളത്ത് സര്‍വീസ് സഹകരണ റോഡിന് സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി റോഡ് തകർന്ന സംഭവത്തിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്ന് കൊയിലാണ്ടി സെക്ഷൻ ടു അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീജ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് പൈപ്പ് പൊട്ടിയത്. ഇതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. അരിക്കുളത്തുനിന്നുമുള്ള വാഹനങ്ങള്‍ കൊയിലാണ്ടി നടുവത്തൂര്‍ നടേരിക്കടവ് മുത്താമ്പി വഴി കൊയിലാണ്ടിയിലേക്കും തിരിച്ചും പോകണം എന്നതായിരുന്നു നിര്‍ദേശം. എന്നാൽ റോഡിന്റെ ഒരു ഭാഗം തുറന്നു കൊടുത്തതോടെ വാഹനങ്ങൾക്ക് പോകാം.

കൊയിലാണ്ടി സബ് ഡിവിഷന്റെ തുറയൂർ, ആരിക്കുളം, കൊയിലാണ്ടി ഭാഗങ്ങളിലേക്ക് വെള്ളം പോകുന്ന . തുറയൂർ പഞ്ചായത്തിലെ ടാങ്കിലേക്ക് പോകുന്ന ലൈനിലാണ് ബെഞ്ച് തള്ളി പോയി പ്രശ്‌നമുണ്ടായത്. പെരുവണ്ണാമൂഴിയിൽ നിന്നുള്ള വെള്ളമാണ് ഇവിടങ്ങളിലേക്ക് വെള്ളം ഉപയോഗിക്കുന്നത്.

‘കോൺക്രീറ്റിന്റെ പണി നടന്നു കൊണ്ടരിക്കുകയാണ്, അത് ഉറയ്ക്കണം. മൂന്നു നാലു ദിവസത്തിനുള്ളിൽ ജല വിതരണം പുനരാരംഭിക്കാനാവുമെന്നതാണ് പ്രതീക്ഷയെന്ന് എൻജിനിയർ പറഞ്ഞു. പൈപ്പിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കാരണമാണ് റോഡ് തകര്‍ന്നത്. ഇതേത്തുടര്‍ന്ന് ഊരള്ളൂരിലെ വാള്‍വ് പൂട്ടി വെള്ളത്തിന്റെ ഒഴുക്ക് കുറച്ചെങ്കിലും അതിനിടയില്‍ തന്നെ ശക്തമായി വെള്ളം ചീറ്റിയത് കാരണം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു.