ഡിജിറ്റൽ സാക്ഷരതാ രംഗത്ത് നടത്തിയ പ്രവർത്തന മികവ്; ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അനുമോദന പത്രം ഏറ്റുവാങ്ങി


ഒഞ്ചിയം: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാക്ഷരത രംഗത്ത് മികച്ച പ്രവർത്ത നടത്തിയ ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന് അനുമോദന പത്രം ലഭിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടന്നചടങ്ങില്‍ കളക്ടർ സ്നേഹില്‍ കുമാർ സിംഗ് പഞ്ചായത്തിനുളള അനുമോദന പത്രം കൈമാറിയത്. പഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാൽ ഏറ്റുവാങ്ങി.

പഞ്ചായത്തിലെ 8054 കുടുംബങ്ങളില്‍ സർവേ നടത്തി ഡിജി സാക്ഷരതയ് ക്കാവശ്യമായ 2102 പേരെ കണ്ടെത്തി അവർക്ക് ഇന്റർനെറ്റും, സാമൂഹിക മാദ്ധ്യമങ്ങളും, ഡിജിറ്റല്‍ വിനോദ ഉപാധികളും ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കിയിരുന്നു. അനുമോദന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ ആസൂത്രണ സമിതിഅംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.

Summary: Work excellence in digital literacy; Onchiam gram panchayat received letter of approval