‘സ്ത്രീ സുരക്ഷ ആധുനിക സമൂഹത്തിൽ’; പാലയാട് ദേശീയ വായനശാലയുടെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു


മണിയൂർ: പാലയാട് ദേശിയ വായനശാലയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. സ്ത്രീസുരക്ഷ ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. പാലയാട് എൽ.പി സ്കൂളിൽ വെച്ചു നടന്ന പരിപാടി
വാർഡ് മെമ്പർ ടി.പി.ശോഭന ഉദ്ഘാടനം ചെയ്തു. സിന്ധു രവി മന്തരത്ത്കണ്ടി അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേഡ് പ്രിൻസിപ്പൽ ഷൈനി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ലിഷ രാജിവൻ തയ്യടുത്ത് സ്വാഗതം പറഞ്ഞു. പാലയാട് വായനശാലയുടെ പുത്യ കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമോൽസവം 2024 എന്ന പേരിൽ നിരവധി പരിപാടികളാണ് സംഘടിപിച്ചു വരുന്നത്.

പ്രോഗ്രാം കമ്മറ്റി ജനറൽ കൺവിനർ കെ.കെ.രാജേഷ് മാസ്റ്റർ, നാറാണത്ത് രാധാകൃഷ്ണൻ, ശശിധരൻ.കെ.കെ ഷൈജു.എം.കെ, സജീവൻ.ടി.സി, സജിത് കുമാർ.പി, സതീഷ്കുമാർ.ബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Summary: ‘Women’s Safety in Modern Society’; A women’s meeting was organized under the leadership of Palayad National Library