സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതം; പാലേരിയിലും പന്തിരിക്കരയിലും ഡിവൈഎഫ്‌ഐയുടെ പ്രകടനം


പേരാമ്പ്ര: സ്ത്രീധനത്തിന്റെ പേരിലുള്ള വിസ്മയയുടെ മരണത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്‍ നടപടിക്കും, കേരള സര്‍ക്കാറിനും കോടതി വിധിക്കും അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്‌ഐ. സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീകളെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. പാലേരി, പന്തിരിക്കര മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

പാലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് മേഖല സെക്രട്ടറി കിരണ്‍ബാബു, പ്രസിഡന്റ് ജിമേഷ് പി പി, സന എസ് പ്രകാശ്, അശ്വനി അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. പന്തിരിക്കരയില്‍ മേഖല സെക്രട്ടറി വിബിന്‍, പ്രസിഡന്റ് സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.