അരിക്കുളത്ത് എലങ്കമലിൽ വനിതാലീഗ് കുടുംബ സൗഹൃദ സംഗമം സംഘടിച്ചിച്ചു
അരിക്കുളം: എലങ്കമലിൽ ശാഖാ വനിതാലീഗ് കുടുംബ സൗഹൃദ സംഗമം സംഘടിച്ചിച്ചു. വനിതാലീഗ് സംസ്ഥാന സെക്രട്ടറി
ബ്രസീലിയാ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾ മക്കളുടെ ദൈനംദിന ജീവിതത്തിൽ സൗഹൃദ ഇടപെടലുകളിലൂടെ ഉറച്ച വിശ്വാസ്യതയും രാഷ്ടീയ സാംസ്കാരിക ബോധവും ആർജിക്കാൻ ഇളം തലമുറയെ സജ്ജമാക്കണമെന്ന് ബ്രസീലിയാ ഷംസുദ്ദീൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വളരുന്ന തലമുറയുടെ രാഷ്ട്രീയ സാമൂഹിക നിർമ്മിതിയിൽ വിദ്യാസമ്പന്നരായ മാതൃകരങ്ങൾക്ക് പൂർവ്വ കാലങ്ങളേക്കാൾ പ്രാമുഖ്യമുണ്ടെന്നും അവർ പറഞ്ഞു.
വനിതാലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ത്വാഹിറ ആർ.കെ അദ്ധ്യക്ഷത വഹിച്ചു. അലാ മർയമിന്റെ ഖിറാഅത്തോടെയാണ് സംഗമം ആരംഭിച്ചത്. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ടി.ഇബ്രാഹീംകുട്ടി മാസ്റ്റർ, ജ: ജംഷീർ അലി ഹുദവി(കിഴിശ്ശേരി ) വനിതാലീഗ് മണ്ഡലം പ്രസിഡണ്ട് ഇ.പി ഖദീജ ടീച്ചർ എന്നിവർ സംസാരിച്ചു. വനിതാലീഗ് ശാഖാ പ്രസിഡണ്ട് ബുഷ്റ.ടി സ്വാഗതവും ട്രഷറർ ഷഹീന ടീച്ചർ നന്ദിയും പറഞ്ഞു.
Summary: Women's League organized a family friendly meet at Arikulam