വനിത ദിനാഘോഷം: ‘ഗോൾ ഫോർ ഈക്വാലിറ്റി’ ഫുട്‌ബോൾ ടൂർണമെന്റ് നാളെ
കോഴിക്കോട്: 2025 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജെൻഡർ പാർക്കും യുഎൻ വിമനും സംയുക്തമായി ‘ഗോൾ ഫോർ ഈക്വാലിറ്റി’ എന്ന പേരിൽ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് ആറിന് രാവിലെ ഒൻപത് മുതൽ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിലാണ് ടൂർണമെന്റ് നടക്കുക.
കായികരംഗത്ത് വനിത പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, സ്ത്രീകൾക്കെതിരായ സ്റ്റീരിയോടൈപ്പുകളും പക്ഷഭേദങ്ങളും വെല്ലുവിളികളും ചോദ്യം ചെയ്യുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.

കുടുംബശ്രീ, ഹരിത കർമ്മ സേന എന്നീ ടീമുകളുടെ പ്രദർശന മത്സരത്തോടൊപ്പം ഉദ്യോഗസ്ഥർ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, അഭിഭാഷകർ, മാധ്യമങ്ങൾ എന്നിവരുടെ മിക്‌സഡ് ടീമുകളുടെ സൗഹൃദ മത്സരങ്ങളും മറ്റ് മിക്‌സ്ഡ് ടീമുകളുടെ മത്സരങ്ങളും ഇതിനോടനുബന്ധിച്ചു നടക്കും.
Description: Women's Day Celebration: 'Goal for Equality' Football Tournament Tomorrow