ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിക്കാന്‍ വനിതാ കൂട്ടായ്മ; തണൽ – കരുണ ചെറിയകുമ്പളം മേഖലാ വനിതാ സംഗമം സംഘടിപ്പിച്ചു
പേരാമ്പ്ര: തണൽ- കരുണ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളെ ചേർത്ത് പിടിക്കാൻ ചെറിയ കുമ്പളത്തെ വനിതകൾ ഒരുങ്ങിക്കഴിഞ്ഞു. രോഗീപരിചരണത്തിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായ ഈ പ്രദേശത്തെ വനിതകള്‍ തണൽ – കരുണ സ്പെഷൽ സ്കൂളിന് വേണ്ടി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാനാണ് കൈകോര്‍ക്കുന്നത്.
ചെറിയകുമ്പളം ഷാജ് മഹലിൽ ചേർന്ന തണൽ – കരുണ ചെറിയകുമ്പളം മേഖല വനിതാ സംഗമം പ്രകാശൻ കന്നാട്ടി ഉദ്ഘാടനം ചെയ്തു. പന്തീരിക്കരയിൽ മുപ്പത് ഏക്കർ ഭൂമിയിൽ തുടങ്ങാനിരിക്കുന്ന റിഹാബ് യൂണിവേഴ്സിറ്റി പ്രവർത്തന സജ്ജമായി വരുമ്പോഴേക്കും ജീവകാരുണ്യ മേഖലയിൽ നൂറ് കണക്കിന് സ്ത്രീകളുടെ സാന്നിധ്യം നിർബന്ധമായി വരുമെന്നും അതിനായി പ്രദേശത്തെ സ്ത്രീകൾ സജ്ജരാകേണ്ടതുണ്ടെന്നും ഉദ്ഘാടനവേളയില്‍ അദ്ദേഹം സൂചിപ്പിച്ചു.
പി.കെ.നവാസ്, മേനിക്കണ്ടി അബ്ദുല്ല, സെഡ്. എ. സൽമാൻ, വി.എം.റംഷീദ, വി.വി. മുംതാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഷാഹിദ്ദ ജലീൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ടി.കെ.ജസല റിയാസ് സ്വാഗതവും സനിയ മന്നലക്കണ്ടി നന്ദിയും പറഞ്ഞു.
കമ്മിറ്റി ഭാരവാഹികളായി ടി.കെ.ജസ്ല റിയാസ് (ചെയർ പേഴ്സൺ), സാജിദ പൊയിൽ (വൈസ് ചെയർ പേഴ്സൺ) സനിയ മന്നലക്കണ്ടി (ജനറൽ കൺവീനർ), ശ്രീജ പ്രകാശ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.