വിവ കേരളം പരിപാടിയെക്കുറിച്ചുള്ള ക്ലാസും ഹീമോഗ്ലോബിന്‍ പരിശോധനയും; വ്യത്യസ്തമായി പേരാമ്പ്ര താലൂക്കാശുപത്രിയിലെ വനിതാദിനാഘോഷം


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോക വനിത ദിനം ആചരിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രതീബായ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ പദ്ധതിയായ വിവ കേരളം പരിപാടിയെപ്പറ്റി ജെ.പി.എച്ച് എന്‍ സുഗന്ധി ഭായ് പി ബോധവല്‍ക്കരണ ക്ലാസെടുത്തു. ആശ പ്രവര്‍ത്തകരും എം.എല്‍എസ്.പി നേഴ്‌സുമാരും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു.

തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തവരുടെ ഹീമോഗ്ലോബിന്‍ പരിശോധനയും നടന്നു. പരിശോധനയ്ക്ക് ആര്‍.ബി.എസ്.കെ നേഴ്‌സ് ദിവ്യ നേതൃത്വം നല്‍കി.

ചടങ്ങില്‍ ശാരദ സിസ്റ്റര്‍ സ്വാഗതവും ജെ.എച്ച്.ഐ ഉഷാകുമാരി നന്ദിയും പറഞ്ഞു.