കൊയിലാണ്ടി വിരുന്നുകണ്ടി ബീച്ചില്‍ സ്ത്രീയുടെ മൃതദേഹം
കൊയിലാണ്ടി: വിരുന്നുകണ്ടി ബീച്ചില്‍ വിരുന്നുകണ്ടി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു.
ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
Summary: Woman’s body found on koyilandy beach