ചെക്യാട് താനക്കോട്ടൂരില്‍ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍


ചെക്യാട്: താനക്കോട്ടൂരില്‍ യുവതിക്ക് ഭാര്‍ത്താവിന്റെ കുത്തേറ്റു. മാവുള്ളതില്‍ നസീറ (35)യ്ക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 10മണിയോടെയാണ് സംഭവം.

രാവിലെ മുതല്‍ വീട്ടില്‍ ഭര്‍ത്താവ് ഹാരിസും നസീറയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നാണ് രാത്രിയോടെ നസീറയ്ക്ക് കുത്തേല്‍ക്കുന്നത്. ഹാരിസ് കത്തി കൊണ്ട് കുത്തിയതായാണ് ലഭിക്കുന്ന വിവരം.

ഉടന്‍ തന്നെ നാട്ടുകാര്‍ നസീറയെ നാദാപരും ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹാരിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവാസിയായ ഹാരിസ്‌ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

Description: Woman stabbed during fight in Chekkiad Husband in custody