നടുവത്തൂരിൽ മധ്യവയസ്‌കയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കീഴരിയൂർ: നടുവത്തൂരിൽ മധ്യവയസ്‌കയെ മീൻ വളർത്തുന്ന കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കര ക്ഷേത്രത്തിനടുത്ത് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. അരീക്കര താഴെ ശങ്കരന്റെ മകള്‍ ഷീലയെയാണ് മരിച്ച നിലയില്‍ കണ്ടൈത്തിയത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു.
ബുധനാഴ്ച വൈകീട്ടോടെയാണ് ഷീലയെ കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ ഇന്‍ക്വസ്റ്റ് നടപടിയും പോസ്റ്റുമോര്‍ട്ടം പരിശോധനയും നടക്കും ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അവിവാഹിതയാണ് ഷീല. അച്ഛന്‍ ശങ്കരനൊപ്പമാണ് താമസം. ഒരു സഹോദരിയുണ്ട്.
`കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ കെ.പ്രദീപ്, ഹേമന്ത് ബി, ബബീഷ്, കെ.ബിനീഷ്, പി.കെ.റിനീഷ്, സജിത്ത് പി, ബാലൻ ടി.പി, രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.