പുറത്തുപോയ ഭര്‍ത്താവ് തിരിച്ചെത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല; പിന്‍വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് പൊള്ളലേറ്റ് മരിച്ച ഹസ്‌നയെ, പയ്യോളിയില്‍ യുവതി വീട്ടിനകത്ത് മരിച്ച നിലയില്‍


തിക്കോടി: കല്ലകത്ത് ബീച്ചിനു സമീപം യുവതിയെ വീട്ടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടവളപ്പില്‍ ഹസ്‌നയാണ് മരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ് ഷംസീറും മക്കളും പുറത്തുപോയ സമയത്ത് ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരിച്ചെത്തി ഷംസീര്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ അയല്‍വാസികളുടെ സഹായത്തോടെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഹസ്‌നയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ മണ്ണെണ്ണയുടെ രൂക്ഷഗന്ധമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സമീപത്ത് മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പിയുമുണ്ടായിരുന്നു.

തലശ്ശേരി സ്വദേശിനിയാണ് ഹസ്‌ന. വടകര സ്വദേശി ഷംസീറും ഏഴ് വര്‍ഷത്തോളമായി തിക്കോടിയിലാണ് താമസം. ഹനാന്‍, ഫാത്തിമ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

ഫോറന്‍സിക് വിഭാഗവും പയ്യോളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.