സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണു, അതേ ബസ് ദേഹത്ത് കയറിയിറങ്ങി; പുതിയങ്ങാടിയില്‍ യുവതി മരണപ്പെട്ടു
എലത്തൂര്‍: ബസ് ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികക്കാരി അതേ ബസ് ദേഹത്ത് കയറിയിറങ്ങി മരണപ്പെട്ടു. കോട്ടൂളി മീന്‍ബാലക്കുന്ന് പാറക്കല്‍ സുലേഖ (52) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം അമ്മയെ കാണാന്‍ എലത്തൂരിലേക്ക് വീട്ടിലേക്ക് സ്‌കൂട്ടറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ഉള്ള്യേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മറികടന്നുവന്ന് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ പിന്‍ഭാഗത്തിരുന്ന സുലേഖ തെറിച്ച് വീഴുകയും ബസിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. യുവതി തല്‍ക്ഷണം മരിച്ചു.
ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എലത്തൂര്‍ എസ്.ഐ. എ.എം ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം തിങ്കളാഴ്ച ഉച്ചയോടെ സംസ്‌കാരം നടക്കും.
കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച് ജീവനക്കാരിയാണ് സുലേഖ. ഭവ്യയാണഅ ഏക മകള്‍. മകളെ റെയില്‍വേ സ്‌റ്റേഷനില്‍ വിട്ടശേഷം എലത്തൂരിലെ വീട്ടിലുള്ള അമ്മയെ കാണുന്നതിനായി പോവുകയായിരുന്നു ഇവര്‍.
സഹോദരങ്ങള്‍: സുഭാഷ് ബാബു, സുനില്‍കുമാര്‍, സതീഷ് ബാബു, സുമ ജയപ്രകാശ്.