യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തത് ഭീഷണിയെ തുടർന്ന്; നന്മണ്ട സ്വദേശിയായ ബസ് ഡ്രൈവർ അറസ്റ്റിൽ
വടകര: യുവതി ജീവനൊടുക്കിയ കേസിൽ നന്മണ്ട സ്വദേശിയായ ബസ് ഡ്രൈവർ അറസ്റ്റിൽ. നന്മണ്ട സ്വദേശി ശരത് ലാലാണ് അറസ്റ്റിലായത്. ഇയാളുടെ നിരന്തര ഭീഷണിയെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഏപ്രിൽ 24 നാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്. ശരത് ലാൽ ഡ്രെെവറായി പോകുന്ന ബസിലായിരുന്നു യുവതി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഈ പരിചയം മുതലെടുത്ത് സാമ്പത്തിക ഇടപാടുകൾ നടത്തുകയായിരുന്നു. പണം തിരികെ ചോദിച്ചതോടെ യുവതിയെ ഭീഷണിപ്പെടുത്തി. ഇതാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്.
യുവതിയുടെ മൊബൈൽ ഫോൺ, വാട്സ്ആപ്പ് ചാറ്റുകൾ എന്നിവയുൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ശരത് ലാലിന്റെ പങ്ക് വ്യക്തമായത്. തുടർന്നാണ് കാക്കൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.