പുറമേരിയിൽ വലിയ ദുരന്തത്തിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് വളർത്തുപൂച്ചയുടെ സഹായത്തോടെ


പുരമേരി: പുറമേരിയിൽ വലിയ ദുരന്തത്തിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് വളർത്തുപൂച്ചയുടെ സഹായത്തോടെ. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പുറമേരി കുനിങ്ങാട് പയ്യമ്ബള്ളി ഇസ്മായിലിന്റെ വീട്ടുകാരാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

വീട്ടിന്റെ പിൻവശത്ത് വളർത്തുപൂച്ചയുടെ അസാധാരണ പെരുമാറ്റം കണ്ടാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കിയത്. ചുറ്റും പരിശോധിച്ചപ്പോൾ കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനേയാണ്. പാമ്പ് ആൾപെരുമാറ്റം അറിഞ്ഞതോടെ സമീപത്തെ വീട്ടു പറമ്പിലേക്ക് ഇഴഞ്ഞു നീങ്ങി.

തുടർന്ന് വീട്ടുകാർ പാമ്പ് പിടുത്തക്കാരെ വിവരം അറിയിച്ചു. ഇവരെത്തി പാമ്പിനെ പിടികൂടി. വളർത്ത് പൂച്ചയുടെ ഇടപെടലിലൂടെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.