എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം; പ്രതിഭകളെ ആദരിച്ച് കൂത്താളി കൊരട്ടി വാര്‍ഡ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


കൂത്താളി: കൂത്താളി പഞ്ചായത്ത് എട്ടാം വാര്‍ഡായ കൊരട്ടിയില്‍ ഉന്നത വിജയികളെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് കൂത്താളി മണ്ഡലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്.

പരിപാടി എഴുത്തുകാരന്‍ ടി.വി മുരളി ഉദ്ഘാടനം ചെയ്തു. സി.എച്ച് രാഘവന്‍ അധ്യക്ഷത വഹിച്ചു.

രാജേന്ദ്രന്‍ മാസ്റ്റര്‍, അത്തോളി രാഘവന്‍ നായര്‍, പി.എം രവീന്ദ്രന്‍, പി രാജീവന്‍, വി.കെ മധു, സായൂജ് അമ്പലക്കണ്ടി, വിജയന്‍ അമ്പലക്കണ്ടി എന്നിവര്‍ സംസാരിച്ചു.