‘പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റും’; 47 അംഗ സിപിഎം ജില്ലാ കമ്മിറ്റിയിൽ 13 പേർ പുതുമുഖങ്ങൾ
വടകര: പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട എം മെഹബൂബ്. പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ച ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ സംംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ വൽക്കരണം തടയുകയാണ് മുഖ്യലക്ഷ്യമെന്നും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ ശക്തികൾക്കെതിരായ പ്രചാരണം തുടരുമെന്നും എം മെഹബൂബ് പറഞ്ഞു.
മെഹബൂബിൻ്റെ പേര് നിർദ്ദേശിച്ചത് കെകെ ലതികയാണെന്ന് പി മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഴയ കമ്മിറ്റിയിൽ നിന്ന് 11 പേർ ഒഴിവായി. 47 അംഗ ജില്ലാ കമ്മിറ്റിയിൽ 13 പേരെ പുതുതായി ഉൾപ്പെടുത്തി. ലിന്റോ ജോസഫ്, ഓ എം ഭരദ്വാജ്, എൽജി ലിജീഷ്, പി സി ഷൈജു, പി ഷൈജു, എം കുഞ്ഞമ്മദ്, കെ ബൈജു, കെ. രതീഷ്, പികെ വിനോദ്, എംകെ രാമചന്ദ്രൻ എന്നിവരാണ് പുതിയ അംഗങ്ങൾ.
ക്ഷണിതാവായിരുന്ന കെപി അനിൽകുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6 വനിതകൾ ജില്ലാ കമ്മിറ്റിയിലെത്തി.