കാടുകയറി, പക്ഷികളെയും ജീവജാലങ്ങളെയും കണ്ട് വിദ്യാർത്ഥികൾ; ചെമ്പനോട സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വന്യജീവി സംരക്ഷണ വാരാഘോഷം
പേരാമ്പ്ര: വന്യജീവി സംരക്ഷണ വാരാഘോഷത്തിന്റെ ഭാഗമായി ചെമ്പനോട സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നേച്ചർ ക്ലബ്ബ് അംഗങ്ങൾ എന്നിവർക്കായി പക്ഷിനിരീക്ഷണം, ക്വിസ് മത്സരം, ഒരു ദിവസത്തെ കാട് സന്ദർശനം എന്നിവയാണ് നടത്തിയത്. കാട്ടിലൂടെയുള്ള യാത്ര കുട്ടികൾക്ക് പുത്തനുണർവ്വേകി.
പെരുവണ്ണാമൂഴി റെയ്ഞ്ചിന്റെ കീഴിലുള്ള ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റർ ബൈജുനാഥ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പത്മനാഭൻ എം.കെ, സജു.എസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിജേഷ് പി.കെ, കനിഷ്ക കെ എന്നിവർ നേതൃത്വം നൽകി.

എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. അവയുടെ ജീവനും വിലയുണ്ട്, ആവാസ വ്യവസ്ഥയിൽ വരുന്ന മാറ്റമാണ് പല ജീവികളുടെയും വംശനാശത്തിനും കാരണം. അതുകൊണ്ട് നമ്മൾ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ഷാന്റി വി.കെ കുട്ടികളെ ബോധ്യപ്പെടുത്തി.
Summary: Wildlife conservation week celebration at St.Joseph’s High School Chempanoda