വിദ്യാര്‍ഥികള്‍ക്കായി ഒരു ദിവസത്തെ കാട് സന്ദര്‍ശനവും പക്ഷിനിരീക്ഷണവും; പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളിലെ വന്യജീവി സംരക്ഷണ വാരാഘോഷം


പെരുവണ്ണാമൂഴി: വന്യജീവി സംരക്ഷണ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നേച്ചര്‍ ക്ലബ്ബ് അംഗങ്ങള്‍, നല്ലപാഠം അംഗങ്ങള്‍, വിദ്യാരംഗം ക്ലബ്ബ് അംഗങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പക്ഷിനിരീക്ഷണം, ക്വിസ് മത്സരം, ഒരു ദിവസത്തെ കാട് സന്ദര്‍ശനം എന്നിവയാണ് നടത്തിയത്.

ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റര്‍ ബൈജുനാഥ്.ഇ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പത്മനാഭന്‍.എം.കെ, സജു.എസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിജേഷ്.പി.കെ, കനിഷ്‌ക.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പരിപാടി കുട്ടികളില്‍പുതിയൊരു ഉണര്‍വ്വ് പകര്‍ന്നു.

സമാപനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് ഷാന്റി.വി.കെ എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും അവയുടെ ജീവനും വിലയുണ്ടെന്നും ആവാസ വ്യവസ്ഥയില്‍ വരുന്ന മാറ്റമാണ് പല ജീവികളുടെയും വംശനാശത്തിനും കാരണമെന്നും അതുകൊണ്ട് നമ്മള്‍ പരിസ്ഥിതി സംരക്ഷിക്കണമെന്നും കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.