കുറ്റ്യാടി ചുരത്തില്‍ കാറിന് നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന; ‘ജീവിതത്തിനും മരണത്തിനുമിടയിലെ’ ദൃശ്യങ്ങള്‍


കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ രക്ഷപ്പെട്ടത്‌ തലനാരിഴക്ക്. പക്രംതളം ചുരം റോഡിൽ ഇന്ന് രാവിലെയാണ്‌ സംഭവം.

വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു. ഇതിനിടെയാണ്‌ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ച്‌ കാട്ടാന കാറിന് നേരെ പാഞ്ഞടുത്തത്.

ആക്രമിക്കാനെന്നോണം ചിന്നം വിളിച്ച് ആന വേഗത്തില്‍ കാറിനടുത്തേക്ക്‌ പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്ന് തന്നെ തിരികെ പോകുന്നതും വിഡിയോയിൽ കാണാം. പേടിച്ച് യാത്രക്കാര്‍ ശബ്ദമുണ്ടാക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാന്‍ സാധിക്കും. ഇതിനിടെ ജീവിതത്തിനും മരണത്തിനുമിടയിലെ ഈ നിമിഷങ്ങള്‍ കാര്‍ യാത്രക്കാര്‍ പകര്‍ത്തുകയായിരുന്നു.

Description: elephant rushes at car at Kuttiadi pass