കാട്ടാന ശല്യത്തില്‍ വലഞ്ഞ് മുതുകാട്; വേണം നിര്‍ഭയമായി ജോലിചെയ്യാനുള്ള സംവിധാനം


ചക്കിട്ടപാറ: മുതുകാട് പേരാമ്പ്ര എസ്റ്റേറ്റില്‍ കട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതി. കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി കഴിഞ്ഞ ദിവസം രാത്രി എസ്റ്റേറ്റിലെ എഴുപത്തി മൂന്ന് ഏരിയയില്‍ വിവിധ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. തൊഴിലാളികള്‍ റബര്‍ പാല്‍ തൂക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന കളക്ടിംഗ് സ്റ്റേഷന്‍ തകര്‍ത്തു.

പകല്‍ സമയം പോലും ഈ മേഖലയില്‍ ഏറെ ഭയത്തോടെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യുന്നതിനുവേണ്ട സംവിധാനം ഒരുക്കാന്‍ മാനേജ്‌മെന്റ് തയാറാവണമെന്ന് എസ്റ്റേറ്റ് ഐ.എന്‍.ടി.യു.സി പ്രസിഡന്റ് സി.കെ ബാലന്‍ ആവശ്യപ്പെട്ടു.

നിരന്തരമായുള്ള കാട്ടാന ശല്യം തടയാന്‍ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കണമെന്നും തൊഴിലാളികള്‍ ആവശ്യെപ്പടുന്നുണ്ട്.

summery: wild elephant disturb the rubber estate