കുറ്റ്യാടിയിൽ കാട്ടുപന്നി ശല്യം രൂക്ഷം; നെല്ലിക്കണ്ടി, വടയം ഭാഗത്ത് കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷിനശിപ്പിച്ചു


കുറ്റ്യാടി: കുറ്റ്യാടിയിൽ വീണ്ടും കാട്ടുപന്നി ശല്യം രൂക്ഷം. നെല്ലിക്കണ്ടി, വടയം ഭാഗത്ത് കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷിനശിപ്പിക്കുകയായിരുന്നു. പാറയുള്ള പറമ്പത്ത് ദിനേശൻ, പി.പി. നിഷ എന്നിവരുടെ കൃഷിയിടത്തിലെ വിളകളാണ് നശിപ്പിച്ചത്.

പത്ത് വാഴ, പത്ത് കവുങ്ങ്, ഇരുപതോളം ചേമ്പ് എന്നിവയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കൃഷിയിടത്തിൽ കൂട്ടമായെത്തിയ പന്നികൾ തെങ്ങിൻതൈകളുടെ ചുവട് കുത്തിയിളക്കുകയും ചെയ്തിട്ടുണ്ട്.

സമീപത്തെ റബ്ബർതോട്ടം കാടുപിടിച്ചു കിടകക്കുന്നതിനാൽ ഇവിടെ കാട്ടുപന്നികൾ തമ്പടിച്ച് കാർഷികവിളകൾ നശിപ്പിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ വനംവകുപ്പ് അധികൃതർക്ക് പരാതി നൽകി.