കാട്ടുപന്നി ശല്യം രൂക്ഷം; ചോറോട് രാമത്ത് കാവ് ക്ഷേത്രത്തിന് സമീപം കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു
ചോറോട്: മലോൽ മുക്ക് ചോറോട് രാമത്ത് കാവിന് സമീപം പടിഞ്ഞാറെ കുന്നിക്കാവിൽ പറമ്പിലെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചു. നൂറ്റി അമ്പതോളം വാഴകളിൽ പത്തോളം വാഴകൾ നശിപ്പിച്ചു. ചുറ്റും വേലി കെട്ടിയിട്ടുണ്ടെങ്കിലും ഇവ തകർത്താണ് പന്നികൾ എത്തുന്നത്. പൂർണ്ണമായും ജൈവരീതിയിൽ നടത്തുന്നതാണ് വാഴകൃഷി.
ഗ്രാമശ്രീയിലെ അഞ്ചു പേർ ചേർന്ന കൂട്ടായ്മയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൃഷി നടക്കുന്നത്. പന്നികൾ രാത്രികാലങ്ങളിലാണ് എത്തുന്നത്. വാഴകൾ തകർത്ത് തടയും കൂമ്പുമടക്കം നശിപ്പിക്കുകയാണ്. എൻ.കെ. അജിത് കുമാറിന്റെ നേതൃത്വത്തിൽ മലയിൽ സുരേഷ്, ടി. മുരളി, ടി.കെ. മോഹനൻ, പ്രസാദ് വിലങ്ങിൽ എന്നിവർ ചേർനാണ് കൂട്ടുകൃഷി നടത്തുന്നത്.
വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് വ്യാപിക്കുകയാണ്. കാട്ടുപന്നികൾ, മുള്ളൻ പന്നികൾ, ഉടുമ്പ് എന്നിവയും മറ്റ് കീടങ്ങളുടെയും ആക്രമണങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കുവാൻ അധികൃതർ നടപടിയെടുക്കണമെന്നും കൃഷി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുവാൻ കൃഷിവകുപ്പ് തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെടുകയാണ്.