പുറമേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷം, മനുഷ്യ ജീവനും കാർഷിക വിളകൾക്കും ഭീഷണി; തുടർ നടപടികൾക്കായി അടിയന്തിര യോഗം ചേർന്ന് പഞ്ചായത്ത് ഭരണസമിതി


പുറമേരി: പുറമേരിയിൽ കാട്ടുപന്നി ശല്യം മനുഷ്യജീവന് ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമണത്തിൽ എട്ടാം വാർഡിൽ കാഴ്ച പരിമിതനായ വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വർദ്ധിച്ചു വരുന്ന കാട്ടുപന്നി ഭീഷണിക്കെതിരെ പുറമേരി ഗ്രാമ പഞ്ചായത്ത്‌ അടിയന്തര ഭരണ സമിതി യോഗം വിളിച്ചു ചേർത്തു.

[Mid1]

മുമ്പും കാട്ടുപന്നി ശല്യം രൂക്ഷമായപ്പോൾ പഞ്ചായത്ത്‌ പ്രസിഡണ്ടിൻ്റെ അധികാര പരിധിയിൽ നിന്നുകൊണ്ട് കാട്ടുപന്നിയെ വെടിവെക്കാനുള്ള ഉത്തരവ് നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി തോക്ക് ലൈസൻസ് കൈവശമുള്ള കയനാട്ടത് അശോകൻ പാതിരപ്പറ്റ എന്നയാൾ വാർഡ് 8 ഉൾപ്പെടെ വിവിധ വാർഡ്കളിൽ നിന്ന് പന്നിയെ വെടിവെക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ പന്നികൾ പെരുകിയതിനാൽ പര്യാപ്ത മല്ലാതായിരിക്കുന്നു.

മനുഷ്യ ജീവന് മാത്രമല്ല കാർഷിക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. കൃഷി പൂർണ്ണമായും നശിപ്പിക്കപെടു ന്നതിനാൽ കൃഷി ഇറക്കാൻ ആരും തയ്യാറാവാത്ത സ്ഥിതി യാണ് ഉള്ളത്. .ഈ വിഷയത്തിന്റെ ഗൗരവം വനം മന്ത്രിയെയും തദ്ദേശ വകുപ്പ് മന്ത്രിയെയും അറിയിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി. ജനങ്ങൾക്ക്‌ ഒപ്പം നിന്ന് വിഷയത്തിൽ നിലപാട് എടുത്ത് മുന്നോട്ട് പോകണമെന്ന് മെമ്പർമാർ ഏക കണ്ഠമായി അഭിപ്രായപ്പെട്ടു.

കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ ഷൈജുവുന്റെ ചികിത്സ ചിലവിനായി പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 10,000/- രൂപ നൽകുന്നതിനും ഭരണ സമിതി തീരുമാനിച്ചു. മലയോര മേഖലയിലെ പ്രസിഡണ്ട്മാരെ ബന്ധപ്പെട്ട് പ്രായോഗികമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇടപെട്ട് ചെയ്യുന്നതിന് ഭരണസമിതി തീരുമാനിച്ചു.

പുറമേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്ധു.പി.ജി സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ പ്രമേയത്തിൽ അഭിപ്രായം രേഖ പ്പെടുത്തിക്കൊണ്ടു സംസാരിച്ചു.

Summary: Wild boars are a serious nuisance in the wild, threatening human life and agricultural crops; The Panchayat Administrative Committee convened an emergency meeting for further action