തിരുവമ്പാടിയില്‍ പട്ടാപ്പകല്‍ ക്ഷീരകർഷകനുനേര കാട്ടുപന്നിയുടെ ആക്രമണം; പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ കുത്തിപരിക്കേൽപിച്ചു


തിരുവമ്പാടി: പുന്നക്കല്‍ വഴിക്കടവില്‍ ക്ഷീര കര്‍ഷകനു നേരേ കാട്ടുപന്നി ആക്രമണം. ക്ഷീരകര്‍ഷകനായ ബെന്നി ചീങ്കല്ലേലിനാണ് (58) പരിക്കേറ്റത്. വഴിക്കടവ് തുമ്പച്ചാല്‍ റോഡരികില്‍ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

ഞായറാഴ്ച്ച രാവിലെ 10.30നാണ് സംഭവം. കാട്ടുപന്നി ആക്രമിക്കുന്നത് കണ്ട കാര്‍ യാത്രക്കാരും സമീപ വാസികളും ചേര്‍ന്നാണ് ഇദ്ദേഹത്തെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.