കാട്ടുതേനീച്ചക്കൂട്ടത്തിന്റെ അക്രമണം; കാവിലുംപാറയില്‍ സ്‌ക്കൂട്ടര്‍ യാത്രക്കാരന് പരിക്ക്


കുറ്റ്യാടി: കാട്ടുതേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് കുറ്റ്യാടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്. കാവിലുംപാറ നിരവ് പറമ്പത്ത് ചന്ദ്രന്‍ (54) ആണ് പരിക്കേറ്റത്.

ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ നിന്നും സ്‌ക്കൂട്ടറില്‍ വരുമ്പോള്‍ ആനക്കുളത്ത് വച്ച് തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ചന്ദ്രനെ നാട്ടുകാര്‍ കുണ്ടുതോട് പിഎച്ച്‌സിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.