ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ


പാലക്കാട്: ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശി ചന്ദ്രിക ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് വഴക്കിട്ട് ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.