ഇടുക്കിയില്‍ അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്തറുത്ത ശേഷം ഭാര്യ ജീവനൊടുക്കി
ഇടുക്കി: ഇടുക്കിയില്‍ അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്തറുത്ത ശേഷം ഭാര്യ ജീവനൊടുക്കിയ നിലയില്‍.
കുളമാവ് കരിപ്പിലങ്ങാടാണ് സംഭവം.
കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഷിമേഴ്‌സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കിടപ്പുരോഗിയാണ് സുകുമാരന്‍. കഴുത്തില്‍ ഗുരുതരമായ മുറിവേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.